വീഡിയോയ്ക്ക് വേണ്ടി 300 കിലോമീറ്റര്‍ വേഗതയിൽ സൂപ്പര്‍ ബൈക്ക് ഓടിക്കാൻ ശ്രമിച്ചു ; ഡിവൈഡറിൽ ഇടിച്ചുകയറി യൂട്യൂബർക്ക് ദാരുണാന്ത്യം
ബൈക്ക് റൈഡിങ് നടത്തുന്നതിനിടെ അപകടത്തിൽപ്പെട്ട് പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാന് ദാരുണാന്ത്യം. 300 കിലോമീറ്റർ വേഗതയിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചാണ് മരണം സംഭവിച്ചത്. ചാനലിൽ പങ്കുവെക്കാനായി ബൈക്ക് റൈഡിങ്ങിന്റെ വീഡിയോ എടുക്കാൻ വേണ്ടിയുള്ള ശ്രമത്തിനിടെയായിരുന്നു മരണം.

ഡൽഹിയിലേക്കുള്ള യാത്രാമധ്യേ യമുന എക്സ്പ്രസ് വേയിലെ ഡിവൈഡറിലിടിച്ച് അഗസ്ത്യയുടെ ബൈക്ക് മറിയുകയും ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഡെറാഡൂണ്‍ സ്വദേശിയാണ് 25 കാരനായ അഗസ്ത്യ. യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരൻ യുവാവിനുള്ളത്. ബൈക്ക് യാത്രകളും സാഹസിക യാത്രകളും അഗസ്ത്യ ചാനലിലൂടെ പങ്കുവെക്കാറുണ്ട്. അഗസ്ത്യയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
