ഭക്ഷ്യവിഷബാധയെന്നു സംശയം: പരപ്പനങ്ങാടി ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിലെ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ.
പരപ്പനങ്ങാടി: ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസിലെ നാല് വിദ്യാർത്ഥികൾക്ക് ഛർദ്ദിയും ദേഹാസ്വസ്തയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയെന്നാണ് സംശയം.
പത്താംക്ലാസ് വിദ്യാർത്ഥികളുടെ
സെൻ്റോഫ് പരിപാടിയുടെ ഭാഗമായി
വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ചതിനുശേഷം ഛർദ്ദിയും തളർച്ച അനുഭവപ്പെട്ട വിദ്യാർത്ഥികളാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.
മൂന്നു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആരുടേയും നിലഗുരുതരമല്ല.
അതേസമയം വിദ്യാർത്ഥികൾ ഉൾപ്പെടെ 270 ഓളം പേർ ലഘുഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും നാല് പേർക്ക് മാത്രം തളർച്ചവന്നത് ഭക്ഷ്യവിഷബാധയാവാൻ സാധ്യതയില്ലെന്നും ലഘുഭക്ഷണത്തിനു ശേഷം യാത്രയയപ്പ് കലാപരിപാടിക്കിടയിലെ പുക ശ്വസിച്ചതാകാം തളർച്ചക്കു കാരണമായതെന്നും സ്കൂൾ പി.ടി.എ. പ്രസിഡണ്ട് നൗഫൽ ഇല്ലിയൻ പറഞ്ഞു
