NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എ.ആർ. നഗർ വി.കെ.പടിയിൽ പതിനാലുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ..

തിരൂരങ്ങാടി: എആർ നഗർ വി.കെ. പടിയിൽ പതിനാലുകാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

വി.കെ.പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ- ശുഭ ദമ്പതികളുടെ മകൾ അനഘയാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ചകുട്ടി ഏറെ സമയം ആയിട്ടും പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്.

തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്.

തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും

 

 

Leave a Reply

Your email address will not be published. Required fields are marked *