ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ : തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്‍ഡും സ്ഥാപിക്കണം : മുസ്്ലിം യൂത്ത്ലീഗ്
പരപ്പനങ്ങാടി: ഒരാഴ്ച്ചക്കിടെ അഞ്ചോളം അപകടങ്ങള്‍ നടന്ന തൃക്കുളം അമ്പലപ്പടിയില്‍ സ്പീഡ് ബ്രേക്കറും സൂചനാ ബോര്ഡുകളുംം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി.
വ്യാഴാഴ്ച രാവിലെ പരപ്പനങ്ങാടിയിലെ പൊതുമരാമത്ത് ഓഫീസിലെത്തിയാണ് മുസ്്ലിം യൂത്ത്ലീഗ് ഭാരവാഹികള്‍ നിവേദനം കൈമാറിയത്.
പരപ്പനങ്ങാടി-കക്കാട് റോഡിലെ തൃക്കുളം അമ്പലപ്പടി ഭാഗത്ത് സ്ഥിരം അപകട മേഖലയായിട്ടുണ്ട്. ഒരാഴ്ച്ചക്കിടെ ചെറുതും വലുതുമായി അഞ്ചോളം അപകടങ്ങളില്‍ ഒരു മരണവും പത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും സ്ഥിതി ഗുരുതരമായി തുടരുകയാണ്.
റോഡിന്റെ വീതി കുറവും സൂചന ബോര്‍ഡുകളോ ഡ്രൈനേജ് സംവിധാനത്തിന് സ്ലാബോ ഇല്ലാത്തതാണ് അപകട കാരണമെന്ന് കരുതുന്നു. സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും വേഗത കുറക്കുന്നതിന് റോഡില്‍ അടിയന്തിര സംവിധാനമൊരുക്കുന്നതിനും ഡ്രൈനേജിന് സ്ലാബ് സംവിധാനമൊരുക്കുന്നതിനും നടപടിയുണ്ടാകണം.
ഡ്രൈനേജ് സംവിധാനത്തിന് വീതിയാണ് പ്രശ്നമെങ്കില്‍ മറ്റു ബദല്‍ മാര്ഗങ്ങളൊരുക്കാനും തെയ്യാറാകണമെന്നാണ് യൂത്ത്ലീഗ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രസിഡന്റ് പി. അലി അക്ബര്‍, ജനറല്‍ സെക്രട്ടറി യു.എ. റസാഖ്, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ.കെ റഹീം, ആസിഫ് പാട്ടശ്ശേരി, അയ്യൂബ് തലാപ്പില്‍, വി.എ കബീര്‍, അനീസ് പാലത്തിങ്ങല്‍, പി.കെ ഷമീം എന്നിവർ സംബന്ധിച്ചു
