NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബാലാവകാശ കമ്മീഷൻ അധ്യാപകരെ വിശ്വാസത്തിലെടുക്കണം: കേരള ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ

കേരളാ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു ) പരപ്പനങ്ങാടി സബ് ജില്ലാ സമ്മേളനം മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്യുന്നു.

പരപ്പനങ്ങാടി: വിദ്യാർത്ഥികളുടെ ബൗദ്ധിക-സാംസ്കാരിക വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്ന അധ്യാപകരെ പ്രതിസ്ഥാനത്ത് നിറുത്തിയുള്ള ബാലാവകാശ കമ്മീഷന്റ പ്രസ്താവനങ്ങളും നിർദ്ദേശങ്ങളും പ്രതിഷേധാർഹമാണെന്ന് കേരളാ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു ) പരപ്പനങ്ങാടി സബ് ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളിലും വിദ്യാർത്ഥികളിലും അരാചകത്വം ഇല്ലാതാക്കാനുള്ള പ്രായോഗിക മാർഗങ്ങളാണ് കമ്മീഷനിൽ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും മാറ്റങ്ങൾക്കനുസരിച്ച് സർക്കാർതല പരിശീലനം ലഭിക്കുന്ന അധ്യാപകരുടെ  ആത്മാർത്ഥതയെയും അറിവിനെയും അർപ്പണബോധത്തെയും പരിഹസിക്കും വിധമാണ് കമ്മീഷൻറ സമീപനം.
ക്ലാസ് റൂമുകളിൽ ജെൻഡർ വേർതിരിവുകളില്ലാതെ ഇരിപ്പിടം ഒരുക്കണമെന്ന എൻ.സി.ആർ.ടി നിലപാട് അരാചകത്വം സൃഷ്ടിക്കുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. കലോത്സവത്തിലെ ഭക്ഷണ വിവാദം സമുദായങ്ങളിൽ വിഭാഗീയത ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കെ.എച്ച്.എസ്.ടി.യു സബ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലിം അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റർ മുഖ്യാഥിതിയായി. കെ.എച്ച്.എസ്ടി.യു സംസ്ഥാന പ്രസിഡന്റ് ഒ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നിർവഹിച്ചു. സർവ്വീസിൽ നിന്ന് വിരമിക്കുന്ന പാച്ചായി മൊയ്തീൻ കുട്ടി, ഷഹീദ ടീച്ചർ, അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് നേടിയ ടി. മുജീബ് റഹ്മാൻ എന്നിവരെ ആദരിച്ചു.
കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ഹുസൈൻ, കെ.എ ടിഎഫ് സബ് ജില്ലാ പ്രസിഡന്റ് മുനീർ താനാളൂർ, കെഎച്ച് എസ് ടി യു ജില്ലാ സെക്രട്ടറി ഇർഷാദ് ഓടക്കൽ, കെ.മുജീബ്, ടി.എം.എസ് നൗഫൽ പ്രസംഗിച്ചു.
 ഭാരവാഹികൾ: മുജീബ് കെ (പ്രസി) ടി.എം.എസ് നൗഫൽ, പി.എ. അഫ്സൽ, ഷിബിലുറഹ്മാൻ (വൈ.പ്രസി) എം.പി.ഫസൽ(സെക്ര) അബ്ദുറഹ്മാൻ , ഹാരിസ് ബാബു, ജയ (ജോ.സെക്ര) ഹുസൈൻ കോയ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *