NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും പണത്തിനായി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ എട്ടുപേർ അറസ്റ്റിൽ.

പരപ്പനങ്ങാടി:  ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവാമ്പടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു.
തിരുവാമ്പാടി പുല്ലൂരാംപാറ വൈത്തല ഷാൻഫാരി (29), പുല്ലൂരാമ്പാറ ആഷിഖ് മുഹമ്മദ് (27), താനൂർ കാട്ടിലങ്ങാടി കളത്തിങ്ങൽ തഫ്സീർ (27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയിൽ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയ പറമ്പ്
വലിയ പീടിയേക്കൽ മുഹമ്മദ് ആരിഫ് (28), താമരശേരി തച്ചാംപൊയിൽ പുത്തൻ തെരുവിൽ ഷാഹിദ് (36), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിൻ (38),
തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങൽ ജസിം (27), എന്നിവരെയാണ് പരപ്പനങ്ങാടി CI ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
താനൂർ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുൾ ഖാദറിൻ്റെ മകൻ ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വെച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം ടൊയോട്ട ഫോർച്യുണർ കാറിൽ നാട്ടുകാരെ വാൾ വീശി ഭയപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. ന്യൂസ് വൺ കേരള
വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വർണ്ണവുമായി ബന്ധപ്പെട്ട തർക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലിൽ പാർപ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ന്യൂസ് വൺ കേരള
പ്രതികൾ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വർണ്ണം ഇസഹാഖ് ക്യാരിയറുമായി ചേർന്ന് തട്ടിയെടുത്തെന്നും സ്വർണ്ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം പ്രതികൾക്ക് തിരികെ നൽകാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
തട്ടിക്കൊണ്ടുപോകപ്പെട്ട ഇസ്ഹാഖ് സ്വർണക്കവർച്ച, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയും താനൂർ പോലീസ് സ്റ്റേഷനിൽ ഗുണ്ടാലിസ്റ്റിലുള്ളയായുമാണ്.  പരപ്പനങ്ങാടി പോലീസ് മോചിപ്പിച്ചു കൊണ്ടുവന്ന ഇസ്ഹാഖ് പയ്യോളി പോലീസ് സ്റ്റേഷനിലെ കവർച്ച കേസിലും പ്രതിയാണ്.  ഇന്ന്ഹാ ഇസ്ഹാഖിനെ പയ്യോളി കേസിൽ റിമാന്റ് ചെയ്തു.
ന്യൂസ് വൺ കേരള
പരപ്പനങ്ങാടി എസ്.ഐ. നവീൻ ഷാജ്, പരമേശ്വരൻ, പോലീസുകാരായ അനിൽ. മുജീബ്, രഞ്ചിത്ത്, ഡാൻസാഫ് ടീമംഗങ്ങളായ വിപിൻ, അഭിമന്യു ,ആൽബിൻ, ജിനേഷ്, സബറുദീൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ന്യൂസ് വൺ കേരള
കൂടുതൽ പ്രതികൾ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *