സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്ന് 180 മില്ലിഗ്രാം MDMAയുമായി രണ്ടു കണ്ടക്ടര്‍മാര്‍ പിടിയില്‍
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ രണ്ട് ബസ് കണ്ടക്ടര്‍മാരില്‍ നിന്ന് എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന് 180 മില്ലിഗ്രാം എം.ഡി.എം.എ.യാണ് പിടികൂടിയത്. എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.
ആലുവ പുളിഞ്ചുവട് സ്വദേശി നിയാസ്, ഏലൂര്‍ സ്വദേശി നിസാം എന്നിവരാണ് പിടിയിലായത്.ഇവര്‍ സ്വന്തം ഉപയോഗത്തിനായാണ് എം.ഡി.എം.എ. കൈവശംവെച്ചിരുന്നതെന്നാണ് വിവരം.
എന്‍ഡിപിഎസ് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷിന്റെ നേതൃത്വത്തിലാണ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തിയത്.
