NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

അങ്കണവാടി അധ്യാപിക കഴുത്തറുത്ത് മരിച്ചനിലയില്‍

തിരുവല്ലയില്‍ അങ്കണവാടി അധ്യാപിക വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍. പുതുപ്പറമ്പില്‍ വീട്ടില്‍ മഹിളാ മണിയാണ് മരിച്ചത്. 60 വയസായിരുന്നു. ഇന്ന് രാവിലെ കാപ്പിയുണ്ടാക്കാന്‍ പോയ അധ്യാപികയെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

രാവിലെ ആറു മണിയോടെ അടുക്കളയിലേക്ക് പോയ മഹിളാ മണിയെ ഏറെ നേരമായും കാണാതായതിനെ തുടര്‍ന്ന് അടുക്കളയിലേക്ക് തിരഞ്ഞ് ചെന്നപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടതെന്ന് ഭര്‍ത്താവ് ശശി പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ബന്ധുവീട്ടില്‍ വിവരം അറിയിച്ച് ആശുപത്രയില്‍ എത്തിച്ചെങ്കിലും അധ്യാപികയെ രക്ഷിക്കാന്‍ സാധിച്ചില്ല.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് അറിയിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മൂന്നാഴ്ച മുമ്പ് മഹിളാ മണിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് വിഷാദ രോഗമുണ്ടായിരു ന്നെന്നും മാനസികമായി ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!