NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ് സ്ക്കൂളിൽ പരിസ്ഥിതി ദിനമാചാരിച്ചു.

പരപ്പനങ്ങാടി ബി.ഇ.എം.എച്ച്.എസ് സ്ക്കൂളിൽ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് – സ്റ്റുഡന്റ് പോലീസ് കേഡന്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വീട്ടിൽ ഒരു കരിവേപ്പില പദ്ധതി ഉദ്ഘാടനം ചെയ്തു.

 

എല്ലാ അധ്യാപകർക്കും കരിവേപ്പില തൈ വിതരണം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ. പരിസ്ഥിതി ഗാനങ്ങൾ, പ്രസംഗം, ചിത്രരചന മത്സരങ്ങൾ, പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.

 

എസ്.പി.സി. വിദ്യാർത്ഥികൾ പൂന്തോട്ടവും – അടുക്കളത്തോട്ടവും നിർമ്മിച്ചും ചട്ടികളിൽ നട്ടും സ്ക്കൂൾ അലങ്കരിച്ചു.

 

എച്ച്.എം. നൈറ്റ് സെറീന ശെൽവരാജ്, പി.ടി.എ. പ്രസിഡന്റ് നൗഫൽ ഇല്ലിയൻ, എസ്.പി.സി. കോഡിനേറ്റർ റയൺ ഹാമ്സൺ മാസ്റ്റർ, വൈസ് പ്രസിഡന്റ് ഫിറോസ് ഖാൻ, എം.പി. ടി.എ. പ്രസിഡന്റ് നിഷിലി  എന്നിവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *