NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരഞ്ഞെടുപ്പ് തോല്‍വി, അഞ്ചു സംസ്ഥാനങ്ങ ളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി

തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് രാജി ആവശ്യപ്പെട്ട് സോണിയ ഗാന്ധി. പാര്‍ട്ടി നേതാവ് രണ്‍ദീപ് സുര്‍ജേവാലയാണ് ഇക്കാര്യം അറിയിച്ചത്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പിസിസിയുടെ പുനഃസംഘടന സുഗമമാക്കുന്നതിനായാണ് രാജി ആവശ്യപ്പെട്ടതെന്ന് സുര്‍ജേവാല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *