NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഉക്രൈന്‍ മണ്ണില്‍ അതിക്രമം ചെയ്ത ഒരാളെയും ശിക്ഷിക്കാതെ വിടില്ല’, സെലന്‍സ്‌കി

ഉക്രൈനില്‍ നാശം വിതച്ച എല്ലാവരേയും ശിക്ഷിക്കുമെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധത്തില്‍ ക്രൂരതകള്‍ ചെയ്ത എല്ലാവരെയും ശിക്ഷിക്കും. ഞങ്ങള്‍ ഒന്നു മറക്കുകയുമില്ല, ക്ഷമിക്കുകയുമില്ല’, സെലന്‍സ്‌കി പറഞ്ഞു.

‘ഇത് കൊലപാതകമാണ്. ആസൂത്രിത കൊലപാതകം. ഞങ്ങള്‍ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങളുടെ മണ്ണില്‍ ഈ യുദ്ധത്തില്‍ അതിക്രമം ചെയ്ത എല്ലാവരെയും ശിക്ഷിക്കും’, അദ്ദേഹം പറഞ്ഞു. ശവക്കുഴിയല്ലാതെ ഈ ഭൂമിയില്‍ ശാന്തമായ ഒരു സ്ഥലമുണ്ടാകില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. ഉക്രൈനില്‍ ഷെല്ലാക്രമണം രൂക്ഷമായതിന് പിന്നാലെയാണ് സെലന്‍സ്‌കി രോഷം അറിയച്ചിരിക്കുന്നത്.

തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് റഷ്യന്‍ സൈന്യം. വ്യോമാക്രണവും, ഷെല്ലാക്രമണവും തുടരുകയാണ്. മരിയുപോളില്‍ ആക്രമണം കനത്തതോടെ രണ്ടാം ദിവസവും സാധാരണക്കാര്‍ രക്ഷപ്പെടാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുകയാണ്.

അതേസമയം റഷ്യ- ഉക്രൈന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കും. ഉക്രൈന്‍ പോരാട്ടം നിര്‍ത്തിയാന്‍ മാത്രമേ സൈനിക നടപടി അവസാനിപ്പിക്കൂവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ നിലപാട് ആവര്‍ത്തിച്ചത്.

മുന്‍ കൂട്ടി ആസൂത്രണം ചെയ്തും കൃത്യമായ പദ്ധതിയിലുമാണ് ഞങ്ങള്‍ നീങ്ങുന്നത്. ഉക്രൈന്‍ പ്രതിനിധികള്‍ സമാധാന ചര്‍ച്ചകളില്‍ ക്രിയാത്മക സമീപനം സ്വകീരിക്കുമെന്നാണ് കരുതുന്നതെന്നും പുടിന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *