പരപ്പനങ്ങാടി ബി.ഇ.എം. സ്കൂളിൽ എസ്.പി.സി സൂപ്പർ സീനിയർ പാസിംഗ് ഔട്ട് പരേഡ് നടത്തി.
പരപ്പനങ്ങാടി: ബി.ഇ.എം. ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.പി.സി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. എച്ച്. എം. റെനെറ്റ് ഷെറീന സെൽവരാജ് സല്യൂട്ട് സ്വീകരിച്ചു.
ഡ്രിൽ ഇൻസ്ട്രക്ടർ പരപ്പനങ്ങാടി സ്‌റ്റേഷൻ സി.പി.ഒ ഫൈസൽ പരേഡിന് നേതൃത്വം നൽകി. എച്ച്.എം. റെനെറ്റ് ഷെറീന ശെൽവരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ, പി.കെ.ലില്ലി ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു. സി.പി.ഒ റെയൺ ഹാംസൻ നന്ദി പറഞ്ഞു.
