സ്നേഹ ഭവനമൊരുക്കി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ; താക്കോൽദാനം മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
പരപ്പനങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഷൻ 2021 -26 ഭാഗമായി പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ നിർധനരായ വിദ്യാർത്ഥികൾക്ക് നിർമ്മിച്ചു നൽകിയ സ്നേഹഭവനത്തിന്റെ താക്കോൽദാനം കായിക, വഖഫ്, റെയിൽവേ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.പി. ജമീല, മലപ്പുറം ഡി.ഡി.ഇ. കുസുമം, തിരൂരങ്ങാടി ഡി.ഇ.ഒ കെ.ടി. വൃന്ദകുമാരി, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ സുരേന്ദ്രൻ, അസിസ്റ്റൻറ് സ്റ്റേറ്റ് കമ്മീഷണർ എം. രാമചന്ദ്രൻ, ഡിസ്ട്രിക്ട് കമ്മീഷണർ പി. രാജമോഹനൻ, വാർഡ് കൗൺസിലർ കാസിംകോയ, എച്ച് ഫോറം കൺവീനർ കദിയുമ്മ ടീച്ചർ, ശശി പരപ്പനങ്ങാടി, സി.വി. അരവിന്ദ്,
കെ. ഷക്കീല, ജില്ലാ ട്രഷറർ കെ. സുനിൽകുമാർ, കെ. അബ്ദുറഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. പരപ്പനങ്ങാടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി ടി.കെ. ഷാജി സ്വാഗതവും ഡിസ്ട്രിക് കമ്മീഷണർ കബ്ബ് പി.കെ.ആനൂജ് നന്ദിയും പറഞ്ഞു.
