NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓപ്പറേഷന്‍ ഗംഗ: നാളെ 22 വിമാനങ്ങള്‍ എത്തും

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി നാളെ 22 വിമാനങ്ങള്‍ എത്തുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. 1300 ഇന്ത്യക്കാര്‍ ഇതുവരെ അതിര്‍ത്തി കടന്നു. ഖാര്‍ക്കിവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാന്‍ ശ്രമം തുടരുകയാണെന്നന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, രക്ഷാദൗത്യം വിജയകരമായി മുന്നോട്ട് പോകുകയാണെന്ന് പറഞ്ഞ അദേഹം ഇന്ത്യ ഒഴികെ മറ്റൊരു രാജ്യവും ഒഴിപ്പിക്കല്‍ നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഉക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കാന്‍ റഷ്യ സമ്മതമറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി നടത്തിയ നിര്‍ണായക ചര്‍ച്ചയിലാണ് തീരുമാനം. അടിയന്തരമായി ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ റഷ്യന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രൈന്‍ തടവില്‍ വയ്ക്കുന്നതായും, മനുഷ്യകവചമായി ഉപയോഗിക്കുന്നതായും ചര്‍ച്ചയില്‍ റഷ്യ ആരോപിച്ചു. ഇന്ത്യക്കാരെ റഷ്യ വഴി ഇന്ത്യയില്‍ എത്തിക്കാമെന്നാണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ അതിര്‍ത്തി വഴി കിഴക്കന്‍ ഉക്രൈനില്‍ നിന്നാണ് ഒഴിപ്പിക്കുക. ഖാര്‍ക്കീവില്‍ സാഹചര്യം രൂക്ഷമായിരിക്കെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *