വള്ളിക്കുന്നിൽ ഉത്സവപറമ്പിൽ പണം വച്ച് ചീട്ടുകളി: 13 അംഗ സംഘം അറസ്റ്റിൽ
വള്ളിക്കുന്ന് : അത്താണിക്കൽ മുണ്ടിയൻകാവ്പറമ്പ് തേറാണി ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ രാത്രിയിൽ പണംവെച്ച് ചീട്ടുകളി നടത്തിയ 13 അംഗ സംഘത്തെ പരപ്പനങ്ങാടി പോലീസ് പിടികൂടി.
ഉത്സവങ്ങൾ കേന്ദ്രീകരിച്ച് സംഘങ്ങൾ വൻതോതിൽ ചീട്ടുകളി നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശ്രീഷ്ണവ്, സജാദ്, റിയാസ്, റഫീഖ്, മധു, സിദ്ദിഖ്, അക്ബർ, നാസർ, ബഷീർ, ജാബിർ, അബ്ദുൾ അസീസ്, അഫ്‌ലാൻ, അൻസാർ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്നും ചീട്ടുകളും, പണവും ടോക്കണുകളും പെട്രോമാക്സുകളും പിടിച്ചെടുത്തു. താനൂർ ഡി.വൈ.എസ്.പി.യുടെ കീഴിലുള്ള ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ, ജിനേഷ്, സബറുദ്ദീൻ, അഭിമന്യു, വിപിൻ, സനൽ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
