NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിന് സമീപം മരത്തടിക്ക് തീപിടിച്ചു.

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോമിന് സമീപം മരത്തടിക്ക് തീപിടിച്ചു.

ബുധനാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. ഒന്നാം പ്ലാറ്റ് ഫോമിന് തെക്ക് ഭാഗത്തായി അടിപ്പാതക്ക് സമീപം മുറിച്ചിട്ട ഉണങ്ങിയ മരത്തടിയിൽ നിന്നാണ് പ്ലാറ്റ് ഫോമിന്ലേ സമീപം മരച്ചില്ലകൾക്കും തീപടർന്നത്.

ഇവിടെ കൂട്ടിയിട്ടിരുന്ന ചപ്പുചവറുകളിലേക്ക് പുകവലിച്ചിട്ടതാവാം തീപിടിക്കാൻ കാരണമെന്ന് സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു.

പ്ലാറ്റ് ഫോമിലേക്ക് തീപടരുമെന്നായതോടെ സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് താനൂരിൽ നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *