ഭിന്നശേഷിക്കാർക്ക് കാർഷിക തൊഴിൽ പരിശീലനം
ഭിന്നശേഷി കുട്ടികൾക്ക് വെളിമുക്ക് പാലിയേറ്റീവ് സെന്റർ സംഘടിപ്പിച്ച കാർഷിക തൊഴിൽ പരിശീലനം ഗ്രാമ പഞ്ചായത്തംഗം നൗഷാദ് തിരുത്തുമൽ ഉർഘാടനം ചെയ്യുന്നു.
തിരൂരങ്ങാടി : ഭിന്നശേഷി കുട്ടികൾക്ക് കാർഷിക തൊഴിൽ പരിശീലനം നൽകി വെളിമുക്ക് പാലിയേറ്റീവ് സെന്റർ മാതൃകയായി. സെന്ററിന് കീഴിൽ പ്രവർത്തിരുന്ന ഇൻസ്പെയർ ഡെ കെയർ സെന്ററിലെ മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്.
വിളവെടുക്കുന്ന പച്ചക്കറികൾ ഇവരുടെ ആവശ്യങ്ങൾക്ക് തന്നെ നൽകി വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മൂന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം നൗഷാദ് തിരുത്തുമ്മൽ ഉൽഘാടനം ചെയ്തു.
അശ്റഫ് പാലമുറ്റത്ത്, തുമ്പാണി ഷാജി, കടവത്ത് മൊയ്തീൻകുട്ടി, സി.പി യൂനുസ്, എ.വി. ബാലൻ, ഇ.കെ ബഷീർ, കെ. റുബീന, ഇ.കെ. ആരിഫ, എം.അബ്ദുൽ ഹമീദ്, അസീസ് ആലുങ്ങൽ, തുമ്പാണി കൃഷ്ണൻ കുട്ടി, ഹമീദ്, അസീസ് ആലുങ്ങൽ, തുമ്പാണി കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി.
