കൃഷിതോട്ടം ഒരുക്കി കുപ്പിവളവ് സർക്കിൾ കൂട്ടായ്മ
പരപ്പനങ്ങാടി: കുപ്പിവളവ് സർക്കിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിഷരഹിത പച്ചക്കറി കൃഷിയുടെ വിത്ത് നടൽ പൗര പ്രമുഖൻ കൊരങ്ങാട്ട് വേലായുധൻ നിർവ്വഹിച്ചു.
കളത്തിങ്ങൾ ഹംസ, ദിനേശൻ മണലിയിൽ, അഷ്റഫ് മംഗലശ്ശേരി, ജിംഷാദ് പുളിയാളി, കെ.കരീം, റമീസ് പുളിക്കലകത്ത്, നാസർ, പ്രസാദ് മുണ്ടത്തോട്ട് എന്നിവർ പങ്കെടുത്തു.
