NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാതയോര പരിപാലനവും ജനസദസ്സുകളും സംഘടിപ്പിക്കും: റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം

 

മലപ്പുറം (തിരൂരങ്ങാടി): തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പാതയോര പരിപാലനവും ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം തിരുരങ്ങാടി മേഖല പ്രവർത്തക യോഗം തീരുമാനിച്ചു. റോഡുകളിലെ കാഴ്ച മറക്കുന്ന തരത്തിലുള്ള കുറ്റിക്കാടുകളടക്കം നീക്കം ചെയ്തും. സൈൻ ബോർഡുകൾ ക്ലീൻ ചെയ്തും.

പാതയോര പരിപാലനത്തിന് നേതൃത്വം നൽകും. കോവിഡ് വ്യാപനത്തിന് ശേഷം മേഖലയിലെ രണ്ടു മുനിസിപ്പാലിറ്റികളിലും എട്ട് ഗ്രാമ പഞ്ചായത്ത് ആസ്ഥാനങ്ങളിലും വിപുലമായ റോഡുസുരക്ഷ ജന ജാഗ്രത സദസ്സുകളും സംഘടിപ്പിക്കും. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ.എം. അബ്ദു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കുഞ്ഞമ്മദ് പാലക്കാട്ട് അധ്യക്ഷനായി.

മേഖല പ്രസിഡണ്ട് കൊണ്ടാണത്ത് ബീരാൻ ഹാജി, ജില്ലാ പ്രസിഡണ്ട് എം ടി. തെയ്യാല, ബേബിഗിരിജ, മുസ്തഫ വെള്ളറായിൽ, സാബിറ ചേളാരി, നൗഷാദ് നരിമടക്കൽ, എൻ.ടി. മൈമൂന, ഹസ്സൻ മങ്ങാട്, സി. ഹരിഹരൻ, ജമീല കൂരിയാട്, കെ.പി. ഗഫൂർ, എൻ.കെ. അബൂബക്കർ, ഒ. രമണി, വി. ജമീല, പി. ജിതിൻ, ഭാസ്ക്കരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി കെ.എസ്. ദാസ് സ്വാഗതവും പി.സി. ഉമ്മുൽ ഫസ് ല നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *