NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കേസ് കെട്ടിച്ചമച്ചത്; മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തില്‍ മുന്‍കൂര്‍ ജാമ്യ നീക്കവുമായി ദിലീപ് ഹൈക്കോടതിയില്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.

സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ ലോറി ഇടിച്ച് അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജാമ്യമില്ലാ വകുപ്പു പ്രകാരം ക്രൈംബ്രാഞ്ച് ദിലീപ് അടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥര്‍ തനിക്കെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും. നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജു പൗലോസിന്റെ പരാതിയിലാണ് ദിലീപിനെതിരെ കേസെടുത്തത്.

ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സൂരജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിങ്ങനെയാണ് യഥാക്രമം പ്രതികള്‍. ഗൂഡാലോചന, ഐപിസി 116, 118, 120 ബി, 506,034 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia