NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ റെയിൽ; പരപ്പനങ്ങാടിയിൽ ബി.ജെ.പി സമര സായാഹ്നം സംഘടിപ്പിച്ചു

പരപ്പനങ്ങാടി : കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി പരപ്പനങ്ങാടി മുൻസിപ്പൽ കമ്മറ്റി സംഘടിപ്പിച്ച സമര സായാഹ്ന സദസ് ബി ജെ പി ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ഉൽഘാടനം ചെയ്തു.

അഞ്ചപ്പുര ഓവർ ബ്രിഡ്ജ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പരപ്പനങ്ങാടി അണ്ടർ ബ്രിഡ്ജ് പരിസരത്ത് സമാപിച്ചതിന് ശേഷം നടന്ന സായാഹ്ന ധർണയ്ക്ക് കെ റെയിൽ വിരുദ്ധ സമരസമിതി അഭിവാദ്യങ്ങളർപ്പിച്ചു.

ജില്ലാ സമരസമിതി ചെയർമാൻ അബൂബക്കർ ചെങ്ങാട്ട് ആശംസകളർപ്പിച്ചു. പി.വി. തുളസിദാസ്, സി. സുകുമാരൻ, പി. ജഗന്നിവാസൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് ദീപ പുഴക്കൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *