NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാ രോപിച്ചാണ് നടപടി.

കോഴിക്കോട്: എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ഷൈജലിനെ മുസ്‌ലിം ലീഗില്‍ നിന്നും പുറത്താക്കി. ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ചാണ് നടപടി.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടേതാണ് പി.പി.ഷൈജലിനെ പുറത്താക്കാനുള്ള തീരുമാനം. ഹരിത വിഷയുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനെതിരെ ഷൈജല്‍ രംഗത്ത് വന്നിരുന്നു.  പ്രളയ ഫണ്ടില്‍ തട്ടിപ്പ് നടത്തിയെന്നും ടി. സിദ്ദിഖിനെ ഒരു വിഭാഗം ലീഗ് നേതാക്കള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമുള്ള ആരോപണവും ലീഗിനെതിരെ ഷൈജല്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.

എന്നാല്‍ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ലീഗിനെതിരെ ഷൈജല്‍ രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടിയെന്ന് ഷൈജല്‍ ആരോപിച്ചു.

സത്യം വിളിച്ചു പറയുന്നവരെ ലീഗ് പുറത്താക്കുകയാണെന്നും സമീപകാലത്ത് ലീഗില്‍ പുറത്താക്കിയവരെല്ലാം പാര്‍ട്ടിക്കെതിരെ സംസാരിച്ചവരായിരുന്നുവെന്നും ഷൈജല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia