NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുഴയോര സൗന്ദര്യ വത്ക്കരണം : ന്യൂകട്ടിൽ വൃക്ഷതൈകൾ നട്ടു “ദിശ”

പരപ്പനങ്ങാടി: കീരനല്ലൂർ ന്യൂകട്ടിൽ വൃക്ഷതൈകൾ നട്ടു ദിശ പ്രവർത്തകർ. കടലൂണ്ടി പുഴയുടെ ഭാഗമായ കീരനല്ലൂരിൽ പുഴയുടെ സൗന്ദര്യ വത്ക്കരണത്തിനും വർഷക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിനുമായാണ് വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചത്.

കീരനല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിശ ദളിത് വേദിയുടെ നേതൃത്വത്തിലാണ് 15 ഓളം വൃക്ഷ തൈകൾ നട്ടത്. പരപ്പനങ്ങാടി നഗരസഭ 20-ാം ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത് ചടങ്ങ് ഉദ്‌ഘാടനം നിർവ്വഹിച്ചു.

ദിശ പ്രവർത്തകരായ വമ്പിശ്ശേരി വിബീഷ്, വി.പി. രതീഷ്, പി. സുധീഷ് കുമാർ, എ. ജിതേഷ്, കെ.ടി വിനോദ് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *