NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ദമ്പതികളെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ -മരത്തംകോട് ഹൈസ്‌കൂളിന് സമീപം താമസിക്കുന്ന തെക്കേക്കര വീട്ടിൽ വർഗീസിെൻറ മകൻ റോയി (37), ഭാര്യ ജോമോള്‍ (33) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

റോയിെയ തൂങ്ങി മരിച്ച നിലയിലും ജോമോളുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. യുവതി നാലുമാസം ഗർഭിണിയാണ്. ബന്ധുക്കള്‍ വിളിച്ചിട്ടും ഇവരുടെ ഫോണുകള്‍ എടുക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വാതിലുകള്‍ ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ഈ വീട്ടില്‍ റോയിയുടെ സഹോദരനും താമസിക്കുന്നുണ്ട്. യുവാവിന് മാനസിക പ്രയാസം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia