NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കര്‍ഷകര്‍ നേരിടുന്ന ചൂഷണം തടയുന്നതില്‍ സഹകരണ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്ക് : കെ പി എ മജീദ്

സഹകരണ മേഖലയെ കു തിരൂരങ്ങാടി : കര്‍ഷകര്‍ നേരിടുന്ന ചൂഷണം ഒഴിവാക്കുന്നതില്‍ സഹകരണ പ്രസ്ഥാനങ്ങളുടെ പങ്ക് വലുതാണെന്ന് കെ പി എ മജീദ് എം എൽ എ. കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി എസ്.എസ്.എല്‍.സി,പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടി വിജയിച്ച സി.ഇ.ഒ അംഗങ്ങളായ ജീവനക്കാരുടെ മക്കളെ ആദരിക്കുന്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഇന്ത്യയിലെ സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പത്ത് വ്യവസ്ഥതയുടെ അവിഭാജ്യഘടകമാണെന്നിരിക്കെ കേന്ദ്രത്തില്‍ സഹകരണ മേഖലക്ക് പ്രത്യേകമായി ഒരു മന്ത്രാലയമുണ്ടാക്കുന്നത് സാമ്പത്തിക ഭദ്രത തകര്‍ക്കാനുള്ള ശ്രമമാണ്.

വര്‍ഗീയവത്കരണത്തിലൂടെ സഹകരണ മേഖലയെ പിടിച്ചെടുത്ത് സംഘപരിവാര്‍ ശക്തികള്‍ക്ക് സഹകരണ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള വലിയ ഗുഢാലാചനയാണ് ഇതിന് പിന്നില്‍. ഇത് ഫെഡറല്‍ സംവിധാനത്തെ ഹനിക്കുന്നതും ഭരണഘടന വിരുദ്ധവുമാണ്.രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതക്കും കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്കും താങ്ങും തണലുമായി നില്‍ക്കുന്ന സഹകരണ മേഖലയെ കുത്തക വല്‍ക്കരിക്കാനുള്ള കേന്ദ്ര നീക്കം ആപല്‍ക്കരമാണെന്നും കെ.പി.എ.മജീദ് എം.എല്‍.എ പറഞ്ഞു.

ചടങ്ങില്‍ താലൂക്ക് പ്രസിഡന്‍റ് ഹുസൈന്‍ ഊരകം അധ്യക്ഷത വഹിച്ചു.സി.ഇ.ഒ സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ടി.പി.എം.ബഷീര്‍,മണ്ഡലം മുസ്ലിം ലീഗ് ജന സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍,സി.ഇ.ഒ മുന്‍ സംസ്ഥാന ജന സെക്രട്ടറി ഹനീഫ മൂന്നിയൂര്‍,യൂത്ത് ലീഗ് മണ്ഡലം ജന സെക്രട്ടറി യു.എ.റസാഖ്,ജില്ലാ ഭാരവാഹികളായ വി.കെ.സുബൈദ, കെ.കുഞ്ഞിമുഹമ്മദ്,പി.ടി.സലാഹ്,,ഇസ്മായീല്‍ കാവുങ്ങല്‍,സി.അബ്ദുറഹിമാന്‍ കുട്ടിഹമീദ് വേങ്ങര, താലൂക്ക് ജന സെക്രട്ടറി അനീസ് കൂരിയാടന്‍,കെ.ടി.മുജീബ് പെരുവള്ളൂര്‍,സുബൈര്‍ ചെട്ടിപ്പടി,വി.മുഹമ്മദ് ആസിഫ്,കെ.ടി.ഷംസുദ്ധീന്‍,റുഖിയ വേങ്ങര,പാക്കട സൈതു,മുഹമ്മദ് പൂവാട്ടില്‍,സി.വി.സെമീര്‍,വി.പി.സുബൈര്‍,ഇ.കെ.ഷെരീഫ്,ടി.കെ.നാസര്‍,അഹമ്മദ് റഫീഖ്,അബ്ദുല്‍ കരീം തോട്ടുങ്ങല്‍ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

You may have missed