NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്ലസ് ടു വിദ്യാർഥി വിജയാഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ അപകടത്തിൽ മരിച്ചു

മലപ്പുറം: പ്ലസ് ടു വിദ്യാർഥി ബൈക്ക് അപകടത്തിൽ മരിച്ചു. കിഴിശ്ശേരി തവനൂർ കുന്നത്ത് മുഹമ്മദ് ഷഹീൻ (19) ആണ് മരിച്ചത്.

പ്ലസ് ടു പരീക്ഷയിൽ വിജയിച്ച ആഹ്ളാദം പങ്കിടാനുള്ള യാത്രക്കിടെ മണ്ണാർക്കാട് വെച്ചാണ് അപകടം നടന്നത്. ഒപ്പം സഞ്ചരിച്ച പുളിക്കൽ സ്വദേശി സാബിത് പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കുന്നത്ത് വീട്ടിൽ സലാഹുദ്ദീൻ – ജസ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷഹീൻ. മണ്ണാർക്കാട് വെച്ച് പുലർച്ചെ 4 മണിക്ക് ബൊളീറോ പിക്കപ്പ് വാനുമായി ഇവർ സഞ്ചരിച്ച ബൈക്ക് കുട്ടിയിടിക്കുകയായിരുന്നു.

ചീക്കോട് കെ കെ എം എച്ച് എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ഫിദ, റീഥ സഹോദരങ്ങളാണ്. പിതാവ് ബഹ്റൈനിലാണ്. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചക്കുങ്ങൽ പള്ളിയിൽ മൃതദേഹം ഖബറടക്കി.

Leave a Reply

Your email address will not be published. Required fields are marked *