NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി വിവിധ പാർട്ടികളിൽ നിന്ന്  നേതാക്കൾ രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു

പരപ്പനങ്ങാടി വിവിധ പാർട്ടികളിൽ നിന്ന്  നേതാക്കൾ മുസ്ലിം ലീഗിൽ ചേർന്നു

 

പരപ്പനങ്ങാടി: നാഷണൽ ലീഗ്, സി.പി.എം നേതാക്കളും അണികളും രാജിവെച്ച് മുസ്ലിം ലീഗിൽ ചേർന്നു. നാഷണൽ ലീഗ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗവും ഐ.എം.സി.സി ഗൾഫ് കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാനുമായ എ.എം. അബ്ദുല്ല കുട്ടി ചെട്ടിപ്പടി, നാഷണൽ ലീഗ് തിരൂരങ്ങാടി നിയോജകമണ്ഡലം സെക്രട്ടറി അബ്ദുൽ കരീം പരപ്പനങ്ങാടി, സി.പി.എം പ്രവർത്തകൻ മുഹമ്മദ് ഷാഫി വടക്കകത്ത് ചെട്ടിപ്പടി എന്നിവരുടെ നേതൃത്വത്തിലാണ് സഹപ്രവർത്തകർക്കൊപ്പം ഇവർ മുസ്ലിം ലീഗ് അംഗത്വം സ്വീകരിച്ചത്.

മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്ന് നേതാക്കൾ പാർട്ടി അംഗത്വം ഏറ്റുവാങ്ങി.

ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സംസ്ഥാന കൗൺസിലർ താപ്പി അബ്ദുള്ളകുട്ടി ഹാജി, ജില്ലാ ഉപാധ്യക്ഷൻ പി.എസ്.എച്ച്. തങ്ങൾ, മണ്ഡലം സെക്രട്ടറി സി.ടി. നാസർ എന്നിവർ പങ്കെടുത്തു.

കൂടാതെ പരപ്പനങ്ങാടി മുനിസിപ്പൽ പ്രസിഡൻ്റ് അലി തെക്കേപ്പാട്ട്, സെക്രട്ടറി സി. അബ്ദുറഹ്മാൻ കുട്ടി, ട്രഷറർ കെ.കെ. മുസ്തഫ തങ്ങൾ, ഭാരവാഹികളായ പി. അലി അക്ബർ, കെ. സൈതലവി, വി.എ. കബീർ, എൻ.പി. കുഞ്ഞിപ്പു, സി.വി. സലാം, സി.വി. ഫൈസൽ, എൻ.പി.

അബൂബക്കർ കോയ, എൻ.പി. മുസ്തഫ , കുളത്ത് അസീസ് തുടങ്ങിയ മുതിർന്ന നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!