NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നിർത്തിവെച്ച പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിലെ ടോൾ പിരിവ് പൂർണ്ണമായി അവസാനിപ്പിക്കാൻ തീരുമാനം 

പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിലെ ടോൾ പിരിവ് സർക്കാർ ഔദ്യോഗികമായി  അവസാനിപ്പിക്കാൻ തീരുമാനം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വർഷങ്ങളായി തുടർന്ന യാത്രാക്ലേശത്തിന് അന്ത്യം കുറിച്ചുകൊണ്ടുള്ള ഈ സുപ്രധാന തീരുമാനമുണ്ടായത്. എം.എൽ.എ പി.എം.എ. സമീർ സമർപ്പിച്ച പ്രത്യേക പ്രൊപ്പോസൽ  അംഗീകരിച്ചാണ് തീരുമാനം.
പാലം തുറന്നതുമുതൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും ടോൾ വലിയ സാമ്പത്തിക ബാധ്യതയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇതേത്തുടർന്ന് ജനങ്ങളുടെ നിരന്തരമായ ആവശ്യവും പ്രദേശത്തെ പ്രതിഷേധങ്ങളും പരിഗണിച്ചാണ് ടോൾ പൂർണ്ണമായി ഒഴിവാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
 2013 ജൂണിലാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇവിടെ ടോൾ ഏർപ്പെടുത്തിയത്. ഇതിനെതിരെ നാട്ടുകാരും സർവ്വകക്ഷികളും ശക്തമായ സമരങ്ങൾ നടത്തിയിരുന്നു. തുടർന്ന് പരപ്പനങ്ങാടി നിവാസികൾക്ക് മാത്രമായി ഇളവ് നൽകിയെങ്കിലും പാസ് ലഭിക്കാത്തത് ജീവനക്കാരും യാത്രക്കാരും തമ്മിലുള്ള സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു.
ഔദ്യോഗികമായി ടോൾ പിരിവ് പൂർണ്ണമായി നിർത്തലാക്കുന്നതോടെ ഈ പാതയിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് വാഹനയാത്രക്കാർക്കാണ് വലിയ സാമ്പത്തിക ആശ്വാസവും യാത്രാസ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നത്.
നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നതിനിടയിലാണ് ജനങ്ങൾക്ക് ഏറെ ആശ്വാസകരമായ ഈ പ്രഖ്യാപനം വന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!