പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് റോഡിൽ നാളെ (ശനി) ഗതാഗത നിയന്ത്രണം.
പരപ്പനങ്ങാടി : പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് റോഡിൽ പൊതുജനങ്ങൾക്കും, മറ്റും അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റുന്ന പ്രവർത്തി നടക്കുന്നതിനാൽ കീരനല്ലൂർ ന്യൂകട്ട് റോഡിൽ നാളെ ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ അഞ്ചുമണി വരെ പൂർണ്ണമായ ഗതാഗത നിയന്ത്രണം ഉണ്ടാകും.
വാഹന ഗതാഗത്തിന് പൊതുജനങ്ങൾ മറ്റു റോഡുകൾ ഉപയോഗിക്കേണ്ടതാണ്.
ഇതുവഴി പോകുന്ന കാൽനടയാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
പരപ്പനങ്ങാടി മേജർ ഇറിഗേഷൻ വകുപ്പിൻ്റേയും, കെ.എസ്.ഇ.ബി. യുടെയും മേൽനോട്ടത്തിലാണ് പ്രവർത്തി നടക്കുന്നത്.
പ്രദേശവാസികളും പൊതുജനങ്ങളും സഹകരിക്കണമെന്ന് ഡിവിഷൻ കൗൺസിലർ മുഫീദ തെസ്നി ടീച്ചർ അഭ്യർത്ഥിച്ചു.
