NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ട്രെയിനിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി : കോഴിക്കോട്-തിരുവനന്തപുരം മലബാർ എക്സ്പ്രസ് ട്രെയിനിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പരപ്പനങ്ങാടി പോലീസിന്റെ പിടിയിൽ.

 

കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസ് ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ വെച്ച് യാത്രക്കാരിയായ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച താനൂർ എടക്കടപ്പുറം കുഞ്ഞാലകത്ത് വീട്ടിൽ  ഫിറോസ് (39) യെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

 

കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ അടുത്തുചാരിനിന്ന് പ്രതി ബുദ്ധിമുട്ടിച്ചെങ്കിലും, തിരക്കുള്ള കമ്പാർട്ട്മെന്റായതിനാൽ തുടക്കത്തിൽ അവർ പ്രതികരിച്ചിരുന്നില്ല. എന്നാൽ, പിന്നീട് തിരക്ക് കുറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറിനിന്നപ്പോഴും പ്രതി പിന്തുടർന്ന് ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

 

യുവതി ബഹളം വെച്ചതിനെ തുടർന്ന് സഹയാത്രികർ ഇടപെടുകയും പോലീസിൽ വിവരം അറിയിക്കുകയുമാണുണ്ടായത്. ഉടൻ തന്നെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ ജയിലിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!