NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ഒളശ്ശമ്മൽ ബഷീറിന്റെ (കോഴിക്കോട് റെയിൽവെ പോർട്ടർ) മകൻ ബാസിൽ (23) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ വിപുലമായ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

 

​ചൊവ്വാഴ്ച രാത്രി 12.30 ഓടെ മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്തായിരുന്നു അപകടം. ബാസിൽ ഉൾപ്പെടെ മൂന്ന് യുവാക്കൾ ചാലിയാറ്റിൽ മീൻ പിടിക്കാൻ പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന തോണി പെട്ടെന്ന് മറിയുകയായിരുന്നു. തോണിയിലുണ്ടായിരുന്ന മറ്റു രണ്ടുപേർ അപകടത്തിൽപ്പെട്ടയുടൻ നീന്തി രക്ഷപ്പെട്ടെങ്കിലും ബാസിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

പരേതന്റെ മാതാവ്: ജെസിയ
​സഹോദരൻ: ജാസിം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!