NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എം.കെ. മുനീറിന് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷപദവി; ക്യാബിനറ്റ് റാങ്കോടെ നിയമനം

 

തിരുവനന്തപുരം : മുതിർന്ന മുസ്ലീം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ എം.കെ. മുനീർ മാറിനിന്ന സമയത്തുതന്നെ അദ്ദേഹത്തിന് പദവി നൽകുമെന്ന് യു.ഡി.എഫ്. വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇപ്പോൾ പാലിക്കുന്നത്. ബോർഡ്, കോർപറേഷൻ വിഭജനം വൈകുന്നതിനിടയിലാണ് എം.കെ. മുനീറിന് ക്യാബിനറ്റ് പദവി നൽകാനുള്ള തീരുമാനമുണ്ടായത്. ലീഗുമായി നടത്തിയ പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് അന്തിമ തീരുമാനത്തിലേക്ക് എത്തിയത്.

ഭരണനിർവഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാർശകൾ നൽകുകയാണ് കമ്മിഷന്റെ ചുമതല. വി.എസ്. അച്യുതാനന്ദനായിരുന്നു മുൻ കമ്മിഷന്‍റെ അധ്യക്ഷൻ. 2021-ൽ അനാരോഗ്യത്തെ തുടർന്നാണ് അദ്ദേഹം പദവി ഒഴിഞ്ഞത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!