NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഴ ശക്തമാകുന്നു: ഏത് അടിയന്തര സാഹചര്യവും നേരിടാൻ മലപ്പുറത്ത് കൺട്രോൾ റൂമുകൾ തുറന്നു; സഹായത്തിന് വിളിക്കാം..!

മലപ്പുറം ജില്ലയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അപകടങ്ങളോ ദുരന്ത സാധ്യതകളോ നേരിടുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ സമയം പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കി. അടിയന്തര സഹായങ്ങൾക്കും വിവരങ്ങൾ കൈമാറുന്നതിനുമായി ജില്ലാ തലത്തിലും വിവിധ താലൂക്കുകളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾ തുറന്നിട്ടുണ്ട്.

 

പൊതുജനങ്ങൾക്ക് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററുമായി 1077 എന്ന ടോൾ ഫ്രീ നമ്പറിലോ 0483 2736320 എന്ന ലാൻഡ്‌ഫോൺ നമ്പറിലോ ബന്ധപ്പെടാം. കൂടാതെ 8848922188 എന്ന മൊബൈൽ നമ്പറും mlpmdmd@gmail.com എന്ന ഇമെയിൽ വിലാസവും അടിയന്തര ആശയവിനിമയത്തിനായി സജ്ജമാണ്.

താലൂക്ക് തലത്തിലുള്ള അടിയന്തര സഹായങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:

* തിരൂർ: 0494 2422238, 8848941638

* പൊന്നാനി: 0494 2666038, 8089243722

* തിരൂരങ്ങാടി: 0494 2461055, 8137975600

* ഏറനാട്: 0483 2766121, 9495566121

* പെരിന്തൽമണ്ണ: 0493 3227230, 9497017445

* നിലമ്പൂർ: 0493 1221471, 8590988036

* കൊണ്ടോട്ടി: 0483 2713311, 8848254191

മഴക്കെടുതി ഭീഷണിയുള്ള പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക്/ജില്ലാ കൺട്രോൾ റൂമുകളുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!