NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തട്ടുകടകൾക്ക് പ്രത്യേകമേഖല നിശ്ചയിക്കുന്നു; വൃത്തിഹീന സാഹചര്യം ഇല്ലാതാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഇടപെടൽ

തിരുവനന്തപുരം :  കോർപറേഷനുകളിലും നഗരസഭകളിലും തെരുവോര ഭക്ഷണശാലകൾക്കു പ്രത്യേക മേഖലകൾ (ഫൂഡ് വെൻഡിങ് സോൺ) നിശ്ചയിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതു സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങൾക്കു കത്തു നൽകും.

ഇത്തരം സോണുകളിൽ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ധനസഹായത്തോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇരിപ്പിടം, സ്ട്രീറ്റ് ലൈറ്റ്, വേസ്റ്റ് ബിന്നുകൾ, ശുദ്ധജലം, പൈപ് കണക്‌ഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

തട്ടുകടകളിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ ഇല്ലാതാക്കാനാണ് ഇടപെടൽ. തട്ടുകടകൾക്ക് ഒരേ മാതൃകയായിരിക്കണം.

കോഴിക്കോട് ബീച്ചിൽ എഫ്എസ്എസ്എഐ ഫണ്ട് ഉപയോഗിച്ച് കോർപറേഷന്റെ സഹായത്തോടെ ആധുനിക സ്ട്രീറ്റ് ഫൂഡ് ഹബ് പദ്ധതി നടപ്പാക്കിയതാണു മാതൃക. തദ്ദേശ സ്ഥാപനത്തിന്റെ സഹകരണത്തോടെ മാത്രമേ പദ്ധതി നടപ്പാക്കാനാകൂ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!