NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സർക്കാരിന്റെ ഓണസമ്മാനം : 5 ലക്ഷം കോളേജ് വിദ്യാർത്ഥിനികൾക്ക് മാസം ആയിരം രൂപ വീതം

 

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് കോളേജുകളിലെ അഞ്ചു ലക്ഷത്തിലേറെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി ഓണ സമ്മാനമായി സർക്കാർ നടപ്പാക്കും. സ്കോളർഷിപ്പ്, ഫെലോഷിപ്പ് അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നവരെയും ഒഴിവാക്കില്ല. പ്രതിവർഷം 12000 രൂപ വീതം നൽകുന്ന പദ്ധതിക്കായി സർക്കാർ 500- 600 കോടി രൂപ ബഡ്ജറ്റിൽ നീക്കി വയ്ക്കും. ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാർത്ഥിനികൾക്കായിരിക്കും ധനസഹായം.

സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥിനികളെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. ഉയർന്ന ഫീസ് നൽകി പഠിക്കുന്ന ഇവർക്ക് ആനുകൂല്യം നൽകിയാൽ എതിർപ്പുണ്ടാവുമെന്നാണ് വിലയിരുത്തൽ. അടുത്ത ഘട്ടത്തിൽ ഇവരെക്കൂടി ഉൾപ്പെടുത്തുന്നത് പരിഗണിക്കും.,സർവകലാശാലകളിലും കോളേജുകളിലും ഗവേഷണം നടത്തുന്നവർക്ക് ഗ്രാന്റുകളോ ഫെലോഷിപ്പുകളോ ലഭിക്കുന്നുണ്ടെങ്കിലും അവർക്കും 1000 രൂപ വീതം നൽകും.

ആയിരം രൂപ വീതം ലഭിക്കാൻ ഹാജർ കൃത്യമായിരിക്കണം. പഠനം ഇടയ്ക്ക് മുടക്കുന്നവർക്ക് ലഭിക്കില്ല. റാങ്ക് നേടുന്നവരെയും മികച്ച പ്രകടനം നടത്തുന്നവരെയും പ്രത്യേകമായി പരിഗണിച്ച്, തൊഴിൽ കണ്ടെത്താനുള്ള ജോബ് വാച്ച് ടവറുമായി ബന്ധിപ്പിക്കും. സ്വകാര്യ, കോർപറേറ്റ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമുഹ്യസേവന ഫണ്ടിൽ (സി.എസ്.ആർ) നിന്നും വിവിധ സ്വകാര്യ ഫെലോഷിപ്പുകളിൽ നിന്നും ഇവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കും. ഉന്നത പഠനത്തിന് ഇവരെ പ്രോത്സാഹിപ്പിക്കാനാണിത്. റാങ്ക് ജേതാക്കളുടെ വിവരങ്ങൾ സർക്കാർ സംവിധാനത്തിലൂടെ മികച്ച കമ്പനികൾക്കടക്കം കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia