NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊണ്ടോട്ടി ഐക്കരപ്പടിയിൽ ബസ്സിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറി അപകടം; ബൈക്ക് യാത്രക്കാരൻ മരിച്ചു

കോഴിക്കോട് – പാലക്കാട്‌ ദേശീയ പാതയിൽ കൊണ്ടോട്ടി ഐക്കരപ്പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മങ്കട പാങ്ങ് സ്വദേശിയായ യുവാവ് മരിച്ചു.  മങ്കട പാങ്ങ് സ്വദേശി സി.കെ. നാരായണന്റെ മകൻ ഉണ്ണിക്കൃഷ്ണൻ (32) ആണ് അപകടത്തിൽ മരിച്ചത്.

ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു ഐക്കരപ്പടി എ.യു.പി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന യുവാവിന്റെ ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പം സമയം ഗതാഗത തടസ്സം നേരിട്ടു.

വിവരമറിഞ്ഞ് കൊണ്ടോട്ടി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!