NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസ്

പ്രതീകാത്മക ചിത്രം

ആലപ്പുഴ: ഹരിപ്പാട് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ സംഭവത്തിൽ അമ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്.

അവിവാഹിതയായ പെൺകുട്ടി മാനഹാനി ഭയന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ആശുപത്രി ശുചിമുറിയിൽ പ്രസവിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഠിനമായ വയറുവേദനയെന്ന് പറഞ്ഞാണ് 19 വയസുകാരി ആശുപത്രിയിലെത്തിയത്. പെൺകുട്ടിയ്ക്കൊപ്പം പിതാവും സഹോദരങ്ങളും ഉണ്ടായിരുന്നു.

പെൺകുട്ടിയെ കണ്ടയുടൻ തന്നെ ഗർഭിണിയാണോ എന്ന് ഡോക്ടർ ചോദിച്ചെങ്കിലും പെൺകുട്ടി അത് നിഷേധിക്കുകയായിരുന്നു.

വേദന സംഹാരി നൽകിയിട്ടും വേദന മാറാത്തതിനാൽ നിരീക്ഷണത്തിൽ തുടരാൻ നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!