NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വോട്ടുകള്‍ എണ്ണി തുടങ്ങി, ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫിന് നേരിയ മുൻ‌തൂക്കം

കേരളം ഇനി അഞ്ചുവർഷത്തേക്ക് ആര് ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസത്തെ ഉദ്വേഗം നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ട് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു.

ആദ്യ ഫല സൂചനകളിൽ യുഡിഎഫിന് നേരിയ മുൻ‌തൂക്കമുണ്ട്. എൽഡിഎഫും തൊട്ട് പിന്നിലുണ്ട് . യുഡിഎഫിന് 72 ഇടത്തും എൽഡിഎഫ് 62 ഉം എൻഡിഎ അഞ്ചിടത്ത് മുന്നിലുണ്ട്.

 

ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും വോട്ടെണ്ണൽ ആരംഭിച്ചു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്താം എന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്.

എക്സിറ്റ് പോള്‍ സൂചനകൾ തള്ളുന്ന എൽഡിഎഫ് നേരിയ ഭൂരിപക്ഷത്തിൽ മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

കേരളത്തിൽ നിർണായക ശക്തിയാവുക എന്ന എക്കാലത്തേയും ആഗ്രഫം ഇത്തവണ സാധ്യമാകുമെന്ന് ബിജെപിയും കരുതുന്നു.

എങ്ങോട്ടേക്കും തിരിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങൾ ഉണ്ടെന്നതാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തെ അങ്ങേയറ്റം ആവേശകരമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *