NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിൽ വീട് തകർത്ത് മൂന്നര പവൻ സ്വർണം കവർന്ന കേസ്: പരപ്പനങ്ങാടി സ്വദേശി പിടിയിൽ

പരപ്പനങ്ങാടി: ആനങ്ങാടി റെയിൽവേ ട്രാക്കിന് സമീപത്തെ വീട്ടിൽ അതിക്രമിച്ചു കയറി മൂന്നര പവൻ സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
ചിറമംഗലം ചുടലപ്പറമ്പ് സ്വദേശി പട്ടകത്ത് വീട്ടിൽ മുഹമ്മദ് അഫ്സലിനെ (30) ആണ് പോലീസ് പിടികൂടിയത്.
ഇയാൾ നിലവിൽ ആനങ്ങാടിയിലെ ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ മാർച്ച് 24-ന് രാത്രിയിലാണ് മോഷണം നടന്നത്.
അരിയല്ലൂർ രവിമംഗലം കളത്തിൽപീടികയിൽ പി. മുംതാസിന്റെ വീട്ടിലായിരുന്നു കവർച്ച.
വീടിന്റെ വാതിൽ തകർത്ത് അകത്തുകടന്ന പ്രതി, കിടപ്പുമുറിയിലുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന മൂന്നര പവൻ സ്വർണാഭരണങ്ങളാണ് കവർന്നത്.
പരപ്പനങ്ങാടി ഇൻസ്‌പെക്ടർ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *