NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഉള്ളണം കൽപ്പുഴ നവീകരണ പദ്ധതിയിൽ അഴിമതി ആരോപണം; വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർ ക്കെതിരെ നടപടിയെടുക്കണം: മുസ്‌ലിം യൂത്ത് ലീഗ്

പരപ്പനങ്ങാടി :  കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) പ്രകാരം, പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിനോടനുബന്ധിച്ചുള്ള കൽപ്പുഴ നവീകരണ പദ്ധതിയിൽ അഴിമതി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ഉടൻ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിആവശ്യപ്പെട്ടു.

കഴിഞ്ഞ 2016 ൽ പദ്ധതിയിൽ അഴിമതി ആരോപണമുന്നയിച്ച് വിജിലൻസിൽ നൽകിയ പരാതിയെ തുടർന്ന് പദ്ധതിയുടെ പ്രവർത്തി നിർത്തിവെച്ചിരിക്കുകയാണ്. അഞ്ചു വർഷമായിട്ടും വിജിലൻസ് അന്വേഷണത്തിൽ യാതൊരു നടപടികളും ഉണ്ടാവാത്തത് സർക്കാരിന്റെ അനാസ്ഥ കാരണമാണെന്ന് യോഗം കുറ്റപ്പെടുത്തി.

 

വിജിലൻസ് പരാതിയെ തുടർന്ന് കരാറുകാരൻ ഉപേക്ഷിച്ചു പോയ പദ്ധതി, നാടിന് കൂടുതൽ പ്രയോജനകരമാവുന്ന വിധം നടപ്പിലാക്കി കൽപ്പുഴ ജലാശയം സംരക്ഷികേണ്ടതുണ്ട്. വിജിലൻസിന് മുമ്പാകെ നിലവിലുള്ള പരാതിയിൽ ഉടൻ തീർപ്പുണ്ടാക്കി  അഴിമതിക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും പരപ്പനങ്ങാടി മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് പി.പി. ഷാഹുൽ ഹമീദ് , ജനറൽ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി, ട്രഷറർ വി.എ. കബീർ ചെട്ടിപ്പടി എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *