പായസച്ചെമ്പിൽ വീണ് പൊള്ളലേറ്റ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു.
ചേളാരി: കല്യാണവീട്ടിൽ പായസം തയ്യാറാക്കുന്നതിനിടെ അബദ്ധത്തിൽ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ സ്കൂൾ ബസ് ഡ്രൈവർ മരിച്ചു. താഴെ ചേളാരി പത്തൂർ കോളനിയിലെ പത്തൂർ അയ്യപ്പൻ (55) ആണ് മരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.
കഴിഞ്ഞ ശനിയാഴ്ച പാപ്പനൂർ ശിവക്ഷേത്രത്തിന് സമീപമുള്ള ബന്ധുവീട്ടിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു അയ്യപ്പൻ.
സദ്യയ്ക്കായി പായസം ഇളക്കിക്കൊണ്ടിരുന്ന വലിയ ചെമ്പിലേക്ക് ഇദ്ദേഹം അബദ്ധത്തിൽ കാൽ തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഇദ്ദേഹത്തെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ അയ്യപ്പൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. താഴെ ചേളാരി വെളിമുക്ക് എ.യു.പി. സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു പരേതനായ അയ്യപ്പൻ.ഭാര്യ: സരസ്വതി.
മക്കളില്ല.
