NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൗരത്വ പ്രക്ഷോഭങ്ങൾക്ക് വീണ്ടും തിരികൊളുത്തി എസ്.ഡി.പി.ഐയുടെ ഗൃഹ സമരം

 

പരപ്പനങ്ങാടി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് വീണ്ടും തിരികൊളുത്തി എസ്.ഡി.പി.ഐയുടെ ഗൃഹസമരം. സി.എ.എ നിയമം നടപ്പിലാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പുതിയ നീക്കത്തിനെതിരെ ദേശ വ്യാപകമായി പൗരത്വ സമരത്തിന് നേതൃത്വം കൊടുത്ത് എസ്.ഡി.പി.ഐ ഇന്ന് വീടുകൾ സമരകേന്ദ്രങ്ങളാക്കി മാറ്റുകയായിരുന്നു.

 

രാവിലെ മുതൽ പ്രവർത്തകർ കുടുംബസമേതം പ്ലക്കാർഡുകൾ ഏന്തിയ ഫോട്ടോകൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിപ്പിച്ചായിരുന്നു രണ്ടാം പൗരത്വ സമരം.

 

ആർ.എസ്.എസ്.വിചാരധാരയല്ല ഭരണഘടനയാക്കേണ്ടത്, പൗരത്വ നിയമം നടപ്പാക്കാൻ അനുവദിക്കില്ല, പൗരത്വ നിയമം ഭരണഘടന വിരുദ്ധം, പൗരത്വ നിയമം രാജ്യത്തെ വിഭജിക്കാനുള്ള ആർ.എസ്.എസ് തന്ത്രം, എന്നി പ്ലക്കാർഡുകൾ ഉയർത്തിയാണ് കുടുംബസമേതം പ്രവർത്തകർ അണിനിരന്നത്.

രണ്ടാം കോവിഡിൻറെ മറപിടിച്ച് പൗരത്വ നിയമം വീണ്ടും കൊണ്ട് വന്ന് അടിച്ചേൽപ്പിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് ജനങ്ങൾ തെരുവിലിറങ്ങുമെന്ന മുന്നറിയിപ്പാണ് സമരക്കാർ ഗൃഹ സമരത്തിലൂടെ ഓർമ്മപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *