പരപ്പനങ്ങാടിയിൽ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ
പരപ്പനങ്ങാടി : വിൽപ്പനയ്ക്കായി കൊണ്ടുവന്ന പത്തുകുപ്പി മാഹി മദ്യവുമായി ഇതര സംസ്ഥാന തൊഴിലാളി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പിടിയിലായി.
ചത്തീസ്ഗഡ് ബസ്തർ ജില്ലയിൽ ജഗതൽപൂർ ബില്ലോരി സ്വദേശി സദാശിവോ ബഗേൽ (31) നെയാണ് തിരൂരങ്ങാടി സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ വി.കെ. സൂരജ് അറസ്റ്റ് ചെയ്തത്.
വരുംദിവസങ്ങളിൽ ഡ്രൈ ഡേ ആയതിനാൽ മാഹിയിൽ നിന്നും മറ്റും ട്രെയിൻ മാർഗം മദ്യം വിൽപ്പനക്കായി കടത്തിക്കൊണ്ടു വരുന്നുണ്ടെന്ന വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ അരവിന്ദൻ, പ്രിവൻ്റീവ് ഓഫീസർ ദിലീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് സാഹിൽ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
