NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്: തീര ക്ഷേമസമിതി രൂപീകരിക്കും.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജനകീയ പങ്കാളിത്തതോടെ പദ്ധതി നിര്‍വ്വഹണം, വിഹിത സമാഹരണം എന്നിവ നടത്തുന്നതിന് തീര ക്ഷേമസമിതികള്‍ രൂപീകരിക്കും.

പ്രാഥമിക ഘട്ടത്തില്‍ ജില്ലയില്‍ പൊന്നാനി മീന്‍തെരുവ്, തിരൂര്‍ പുറത്തൂര്‍, താനൂര്‍ കോര്‍മന്‍കടപ്പുറം, പരപ്പനങ്ങാടി ആലുങ്ങല്‍ കടപ്പുറം തുടങ്ങിയ മത്സ്യഗ്രാമങ്ങളിലാണ് നടപ്പിലാക്കുന്നത്.

ഓരോ മത്സ്യഗ്രാമത്തിലെയും വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍, സാമുദായിക പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍, സഹകാരികള്‍, ബോട്ട് ഉടമസംഘം പ്രതിനിധി, വള്ളം ഉടമ സംഘം പ്രതിനിധി എന്നിവരെ ഉള്‍പ്പെടുത്തിയാണ് തിരക്ഷേമ സമിതികള്‍ രൂപീകരിക്കുന്നത്.

മത്സ്യബോര്‍ഡ് നടപ്പിലാക്കുന്ന തനത് ക്ഷേമ പദ്ധതികള്‍ 2025 ജൂണ്‍ മാസം വരെ വിതരണം പൂര്‍ത്തിയാക്കി.

മത്സ്യമേഖലയിലെ മുതിര്‍ന്ന മത്സ്യത്തൊഴിലാളികള്‍ , കലാ കായിക, വിദ്യാഭ്യാസ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കിയ പ്രതിഭകള്‍ എന്നിവരെ പ്രതിഭാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു.

മത്സ്യബോര്‍ഡ് ചെയര്‍മാന്‍ കൂട്ടായി ബഷീര്‍ അധ്യക്ഷത വഹിച്ച അവലോകന യോഗത്തില്‍ മേഖല എക്സിക്യൂട്ടീവ് സി. ആദര്‍ശ്, ഫിഷറീസ് ഓഫീസര്‍മാര്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!