NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടൈക്കനാലിൽ നിന്നുള്ള മടക്കയാത്രയ്ക്കിടെ ചായ കുടിക്കാൻ ഇറങ്ങി; ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി; യുവാവിന് ദാരുണാന്ത്യം..!

ചായക്കടയിലേക്ക് പിക്കപ്പ് വാൻ ഇടിച്ച്‌ കയറി യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. തിരൂർ സ്വദേശി വി. തഹ്സീല്‍ ആണ് മരിച്ചത്. 20വയസായിരുന്നു.

 

കോഴിയുമായി വന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് യുവാക്കള്‍ക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.

 

കൊടൈക്കനാല്‍ യാത്രക്കിടെയാണ് മലപ്പുറം സ്വദേശികളായ യുവാക്കള്‍ ചായകുടിക്കുന്നതിന് വേണ്ടി വാഹനം നിര്‍ത്തിയത്.

വഴിയരികില്‍ നില്‍ക്കുന്ന സമയത്താണ് കോഴിയുമായി വന്ന പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ഇടിച്ചുകയറുന്നത്.

 

അഞ്ച് യുവാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തഹ്സീല്‍ മരിച്ചിരുന്നു.

പരിക്കേറ്റ നാലുപേരും ചികിത്സയില്‍ തുടരുകയാണ്. പിക്കപ്പ് വാനിന്‍റെ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia