ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങൽ സ്വദേശി മരിച്ചു.


പരപ്പനങ്ങാടി : ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലത്തിങ്ങൽ സ്വദേശി മരിച്ചു. പാലത്തിങ്ങൽ റേഷൻ കടക്ക് എതിർവശം കുണ്ടാണത്ത് അബ്ദുൽ റസാക്ക് (65) ആണ് മരിച്ചത്.
ഒരാഴ്ച മുമ്പാണ് ചെമ്മാട് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുൾറസാക്ക് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെയാണ് മരിച്ചത്.
മയ്യിത്ത് പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് (ചൊവ്വ) വൈകീട്ട് 4.30 ന് പാലത്തിങ്ങൽ ജുമാമസ്ജിദിൽ ഖബറടക്കും.
പിതാവ് : പരേതനായ കുണ്ടാണത്ത് മൊയ്തീൻകുട്ടി
മാതാവ് : ആയിഷുമ്മ
ഭാര്യ : റംല
മക്കൾ : റഹന, റംസീന.
മരുമക്കൾ : മുജീബ് റഹ്മാൻ, മുഹമ്മദ് ഷഹീൽ.
സഹോദരങ്ങൾ : മൊയ്തീൻ കോയ, മുഹമ്മദ് കുട്ടി, അബ്ദുൽറഹ്മാൻ, അബ്ദുൽ ഹമീദ്, സുഹറാബി, സുബൈദ, സൈനബ, സഫിയ