ഉപ്പിലിട്ടത്, അച്ചാറുകൾ, സോഡാ ജ്യുസുകൾ തുടങ്ങിയ അനധികൃത കച്ചവടങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി പരപ്പനങ്ങാടി നഗരസഭ
പരപ്പനങ്ങാടി : അനധികൃത കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾ, ഉപ്പിലിട്ടത്, അച്ചാറുകൾ, സോഡാ ജ്യുസുകൾ എന്നിവ നടത്തുന്നത് കർശന നിരോധനം ഏർപ്പെടുത്താൻ പരപ്പനങ്ങാടി നഗരസഭ തീരുമാനിച്ചു.
പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെ അധ്യക്ഷതയിൽ നഗരസഭയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്ന് ( തിങ്കൾ) മുതൽ കർശന പരിശോധന നടത്തും.
ഇത്തരം അനധികൃത കച്ചവടം നടത്തുന്ന സ്ഥാപങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
പരപ്പനങ്ങാടി നഗരസഭ പരിധിയിൽ അനുമതിയില്ലാതെയും അനധികൃതമായി ആരോഗ്യത്തിന് ഹാനികരമായ രീതിയിൽ
വെള്ളം, ചൊരണ്ടി ഐസ്, കുലുക്കി സർബത്ത്, ഉപ്പിലിട്ടത്, അച്ചാറുകൾ വ്യാപാരം നടത്തുന്ന സ്റ്റാളുകൾ നിരോധിച്ചിട്ടുണ്ട്.
പരിശോധനയിൽ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ഡെപ്യുട്ടി ചെയർപേഴ്സൻ ബി പി സാഹിദ,
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഖൈറുന്നിസ താഹിർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. സുഹറ,
പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. സീനത്ത് ആലിബാപ്പു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ.പി. മുഹ്സിന, സെക്രട്ടറി ബൈജു പുത്തലത്തൊടി, ക്ലീൻ സിറ്റി മേനേജർ ജയചന്ദ്രൻ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
