നഴ്സിങ് വിദ്യാർത്ഥിനിയായ 20 വയസുകാരിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി


മലപ്പുറത്ത് നഴ്സിങ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചങ്ങരംകുളം സ്വദേശി രാജേഷിന്റെ മകൾ ദർശന(20)യാണ് മരിച്ചത്.
വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം.
ബെംഗളൂരുവിൽ നഴ്സിങിന് പഠിക്കുകയാണ് ദർശന.ആത്മഹത്യക്ക് കാരണം എന്തെന്ന് അറിവായിട്ടില്ല.
പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.