NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ

തിരൂർ തിരൂരിൽ വെച്ച് മലപ്പുറം സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽഫോണും കവരുകയും മൊബൈൽ ഫോണിലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ തിരൂർ -പോലീസ് അറസ്റ്റുചെയ്തു.

പ്രതികൾ 25 ലക്ഷം രൂപ -യാണ് യുവാവിനോട് ആവശ്യപ്പെട്ടത്.

പരപ്പനങ്ങാടി സ്വദേശി കുന്നുമ്മൽ സാബിത്ത്മോൻ (25), താനൂർ ഒട്ടുംപുറം കോയമോൻറെ പുരയ്ക്കൽ ഇസ്‌മായിൽ (30) എന്നിവരാണ് കഴിഞ്ഞ ദിവസം പോലീസിൻെറ പിടിയിലായത്.

പ്രതികളുടെ പിടിയിൽ നിന്ന് തന്ത്രപൂർവം രക്ഷപ്പെട്ട യുവാവ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്തവേയാണ് ഇവരെ പിടികൂടിയത്.

തിരൂർ എസ്.ഐ. ഷിജോ സി തങ്കച്ചൻ, എസ്.ഐ. സജി വർഗീസ്, സീനിയർ സി.പി.ഒ. രാജേഷ്, സി.പി.ഒ.മാ രായ അരുൺ, ധനേഷ്‌കുമാർ.. സതീഷ്കുമാർ എന്നിവരുൾപെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. തിരൂർ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *