NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരിൽ സ്കൂട്ടർ യാത്രക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.

തിരൂർ: സ്കൂട്ടർ യാത്രക്കാരനെ തോട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.
തലക്കടത്തൂർ സ്വദേശിയും പെരുവഴിയമ്പലം താമസക്കാരനുമായ കായൽ മഠത്തിൽ മുഹമ്മദ് ഹുസൈനാണ് (67) മരിച്ചത്.
മൂലക്കൽ ചേന്നൻ കുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറുവശമുള്ള തോട്ടിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
മൃതദേഹം താനൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി.ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും
ഭാര്യ: ഉമ്മുകുൽസു. മക്കൾ: താജുദ്ദീൻ, സൈഫുദ്ദീൻ, റമീസ്, റുബിയ മരുമകൻ: യൂസഫ് പൂക്കയിൽ. സഹോദരങ്ങൾ: പരേതരായ സെയ്താലി, ഫാത്തിമ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!